കേരള വനിതാ കമ്മിഷന്‍ രജതജൂബിലി ആഘോഷങ്ങളുടെയും
കോഴിക്കോട് മേഖലാ ഓഫീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
പ്രവര്‍ത്തനത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള വനിതാ കമ്മിഷന്റെ രജതജൂബിലി ആഘോഷങ്ങളുടെയും കോഴിക്കോട് മേഖലാ ഓഫീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 23-ന് ഉച്ചയ്ക്ക് 12-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.
കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബിന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു, ഡിഐജിയും ജില്ലാ പൊലീസ് മേധാവിയുമായ എ.വി.ജോര്‍ജ്, കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ. ഷിജി ശിവജി, ഡോ.ഷാഹിദ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള വനിതാ കമ്മിഷന്‍ സെക്രട്ടറി പി.ഉഷാറാണി നന്ദി പറയും.
സ്ത്രീസംരക്ഷണ നിയമങ്ങള്‍, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും, കേരള വിമെന്‍സ് ഡയറക്ടറി എന്നീ പുസ്തകങ്ങളുടെയും പരാതിക്കാര്‍ സംശയനിവാരണത്തിനുള്ള 22 പതിവ് ചോദ്യങ്ങള്‍, കേരള വനിതാ കമ്മിഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ ബ്രോഷറുകളുടെയും രജതജൂബിലി ആഘോഷങ്ങളുടെ ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കും.
കാത്തിരിപ്പിനൊടുവില്‍ മേഖലാ ഓഫീസ് യാഥാര്‍ഥ്യമാകുന്നു
കാത്തിരിപ്പിനൊടുവില്‍ മലബാര്‍ മേഖലയിലെ സ്ത്രീകളുടെ ദീര്‍ഘനാളായുള്ള ആഗ്രഹം സഫലമാകാന്‍ പോകുകയാണ്. അദാലത്തുകള്‍ നടക്കുമ്പോള്‍ അല്ലാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ വനിതാ കമ്മിഷന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമാമൊരുക്കി വടക്കന്‍ മേഖലാ ഓഫീസ് യാഥാര്‍ഥ്യമാകുകയാണ്. കേരള വനിതാ കമ്മിഷന്‍ രൂപീകരിച്ച് ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് മേഖലാ ഓഫീസ് യാഥാര്‍ഥ്യമായിരിക്കുന്നത്. . 2017 മുതല്‍ മേഖലാ ഓഫീസിനുള്ള പരിശ്രമങ്ങള്‍ വനിതാ കമ്മിഷന്‍ ആരംഭിച്ചത്. കൂടുതല്‍ ജനങ്ങളും എത്തുന്ന സിവില്‍ സ്റ്റേഷനില്‍തന്നെ ഓഫീസ് ആരംഭിക്കാനുള്ള നീക്കം യോജിച്ച സ്ഥലം ലഭ്യമാകാത്തതിനാല്‍ വൈകിയെങ്കിലും ഒടുവില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0495-2377590. ഇ-മെയില്‍: kwckkd@gmail.com
22-02-2021
2
കേരള വനിതാ കമ്മീഷൻ 2021- മാർച്ച് മാസത്തിൽ നടത്തുന്ന അദാലത്തുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്