നിയമങ്ങളും ചട്ടങ്ങളും

ഫോട്ടോകള്‍ /വീഡിയോകള്‍

കേരള വനിതാകമ്മീഷൻ

കേരള സർക്കാർ 1990ൽ ദേശീയവനിതാകമ്മീഷന് അനുസൃതമായി കേരള വനിതാ കമ്മീഷൻ ബില്ലിന്റെ

കരട് രൂപം തയ്യാറാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കുകയും ചെയ്തു.കേരള വനിതാ കമ്മീ

ഷൻ ബില്ലിന്റെ കരട് രൂപം തയ്യാറാക്കിയത് അന്നത്തെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിയിരുന്ന ശ്രീമതി.

കെ.ആർ ഗൌരിയമ്മയുടെയും മേൽനോട്ടത്തിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെയും ജസ്റ്റിസ് സുബ്രമഹ്ണ്യൻ

പോറ്റിയുടെയും വിവിധ വനിതാസംഘടനകളുടെയും നിയമോപദേശങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാ

നത്തിലാണ്.

അഞ്ചു വർഷത്തിനു ശേഷമാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായത്.

രാഷ്ട്രപതിയുടെ അംഗീകാരത്തോടുകൂടി 15.9.1995ൽ കേരള വനിതാകമ്മീഷൻ ആക്ട് പാസ്സാക്കി.

14.3.1996 ൽ ശ്രീ.എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ആദ്യത്തെ കമ്മീഷൻ നിലവിൽ

വന്നു.സുപ്രസിദ്ധ കവയിത്രിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി.സുഗതകുമാരി ആയിരുന്നു ആദ്യത്തെ

ചെയർപേഴ്സൻ.കൂടാതെ വിശിഷ്ട വ്യക്തികളായ മൂന്ന് അംഗങ്ങളും രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങളും

ആദ്യത്തെ കമ്മീഷനിൽ ഉണ്ടായിരുന്നു.1997 ൽ നിയമാനുസൃതം കമ്മീഷൻ പുന.സംഘടിപ്പിക്കുകയും

അപ്പോഴത്തെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി.സുശീല ഗോപാലന്റെ ഉത്ഘാടനത്തോടു

കൂടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതിന് അധികാരമുള്ള സ്ഥാപനമായി വനിതാ കമ്മീഷൻ

പ്രവർത്തിക്കുന്നു.സ്ത്രീകൾക്കെതിരായ നീതിരഹിതമായ പ്രവർത്തനങ്ങളിൽ കമ്മീഷൻ ഇടപെടുകയും ഉചിതമായ

തീരുമാനങ്ങൾ കൈക്കൊള്ളുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.വനിതാകമ്മീഷൻ ഡയറക്ടറുടെ

കീഴിലുള്ള അന്വേഷണവിഭാഗമാണ് അന്വേഷണം നടത്തുന്നത്.സമൂഹത്തിൽ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നത് കമ്മീഷന്റെ ചുമതലയാണ്.സർക്കാർ സർവ്വീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും സ്ത്രീകളുടെ തുല്ല്യപങ്കാളിത്തം ഉറപ്പുവരുത്തുകയും നിയമനം സ്ഥാനക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിക്കുവാൻ കമ്മീഷൻ സർക്കാരിനു ശുപാർശ സമർപ്പിക്കുകയും ചെയ്യുന്നു.