നിയമങ്ങളും ചട്ടങ്ങളും

ഫോട്ടോകള്‍ /വീഡിയോകള്‍

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ Print

Q1. ഏതുവിധത്തിലാണ് ഞാൻ കമ്മീഷനിൽ പരാതി സമർപ്പിക്കേണ്ടത്?

 • ഒരു വെള്ളപ്പേപ്പറിൽ പരാതി എഴുതിയോ ടൈപ്പ് ചെയ്തോ കമ്മീഷന് സമർപ്പിക്കാവുന്നതാണ്.പരാതിക്കാരിയുടെയും എതിർകക്ഷിയുടെയും പൂർണ്ണമായ മേൽവിലാസം പരാതിയിൽ ചേർത്തിരിക്കേണ്ടതാണ്.

Q2. പരാതിയിന്മേൽ കോർട്ട്ഫീസ്റ്റാമ്പ് പതിക്കേണ്ടതുണ്ടോ?

 • പരാതിയിന്മേൽ കോർട്ട് ഫീസ്റ്റാമ്പ് പതിക്കേണ്ടതായിട്ടോ പരാതി പൂരിപ്പിക്കുന്നതിന് പ്രത്യേകം പണം അടക്കേണ്ടതായിട്ടോ ഇല്ല.

Q3. പരാതിയുടെ എത്ര പകർപ്പുകളാണ് സമർപ്പിക്കേണ്ടത്?

 • എതിർകക്ഷികളുടെ എണ്ണത്തിനനുസരിച്ച് പകർപ്പുകളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്.

Q4. പരാതി പൂരിപ്പിക്കുന്നതിന് വക്കീലിന്റെ നിയമോപദേശം ആവശ്യമുണ്ടോ?

 • പരാതി പൂരിപ്പിക്കുന്നതിന് വക്കീലിന്റെ സഹായം ആവശ്യമില്ല.

Q5. ഒരു സിവിൽകേസ്സിന്റെ നടത്തിപ്പിനായി എനിക്ക് കമ്മീഷനെ സമീപിക്കുവാൻ കഴിയുമോ?

 • സിവിൽ കേസ്സിന്റെ സ്വഭാവമുള്ള കേസ്സുകളോന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.

Q6. പുരുഷപരാതി കമ്മീഷൻ സ്വീകരിക്കുമോ?

 • ചില പ്രത്യേക സാഹചര്യങ്ങളിൽ ദാമ്പത്യബന്ധങ്ങളിലുള്ള ഒത്തുതീർപ്പിനായി പുരുഷപരാതികൾ കമ്മീഷൻ സ്വീകരിക്കുന്നതാണ്.

Q7. സ്ത്രീപീഡനമല്ലാത്തതോ സ്ത്രീകളുമായി ബന്ധമില്ലാത്തതോ ആയ പരാതികൾ കമ്മീഷൻ സ്വീകരിക്കുമോ?

 • സ്ത്രീകളുമായി ബന്ധമില്ലാത്ത പൊതുവായ പരാതികളൊന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.

Q8. ഭർത്താവിൽ നിന്നും വിവാഹമോചനത്തിനുവേണ്ടി എനിക്ക് കമ്മീഷനെ സമീപിക്കാമോ?

 • വനിതാകമ്മീഷൻ വിവാഹമോചനത്തിലുള്ള പരാതികളൊന്നും സ്വീകരിക്കുന്നില്ല.അപൂർവ്വമായ ചില കേസുകളിൽ ഭർത്താവിൽ നിന്നും ഭാര്യക്ക് മോചനം നൽകുവാൻ വിവാഹമോചനത്തിനായി കോടതിയിൽ കേസ്സ് നൽകുവാൻ കമ്മീഷൻ നിർദ്ദേശം നൽകാറൂണ്ട്.

Q9. പരാതിക്കാരിക്ക് കമ്മിഷൻ നിയമസഹായം ലഭ്യമാക്കാറൂണ്ടോ ?

 • KELSA,DLSA എന്നിവ മുഖാന്തരം കമ്മീഷൻ നിയമസഹായം നൽകുന്നുണ്ട്.

Q10. പിതൃത്വം തെളിയിക്കേണ്ടതായി വരുന്ന കേസ്സുകളിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനായി കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ടോ?

 • പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന കേസ്സുകൾ കമ്മീഷനിൽ സാധാരണ ലഭിക്കാറുള്ളതാണ്.ഭൂരിഭാഗം കേസ്സുകളിലും സാമ്പത്തിക പരാധീനത കാരണം പരാതിക്കാർക്ക് ഡി.എൻ.എ ടെസ്റ്റ് നടത്തി അവരുടെ അവകാശം തെളിയിക്കപ്പെടാൻ സാധിക്കാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്.ദാരിദ്രരേഖക്ക് താഴെയുള്ള പരാതിക്കാർക്കും SC/ST വിഭാഗത്തിൽ‌പ്പെടുന്ന പരാതിക്കാർക്കും ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് കമ്മീഷന് വഹിക്കാറുണ്ട്.ഓരോ കേസ്സിനും 20000 രൂപാ നിരക്കിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയാണ് കമ്മീഷനു വേണ്ടി ഡി.എൻ.എ ടെസ്റ്റ് നടത്തുന്നത്.

Q11. കമ്മീഷന്റെ ചെലവിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് ചെയ്യേണ്ടത്?

 • SC/ST വിഭാഗത്തിൽ‌പ്പെടുന്ന പരാതിക്കാരുടെ സാമ്പത്തികസ്ഥിതി പരിശോധിക്കാതെതന്നെ അവരുടെ ഡി.എൻ.എ ടെസ്റ്റിന്റെ ചെലവ് കമ്മീഷൻ വഹിക്കാറുണ്ട്.അവർ തഹസീൽദാറിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യകത മാത്രമേ ഉള്ളൂ.എന്നാൽ SC/ST വിഭാഗത്തിൽ പ്പെടാത്ത പരാതിക്കാർക്ക് ദാരിദ്രരേഖക്ക് താഴെയുള്ളവരെന്ന് തെളിയിക്കുവാൻ അവരുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

Q12. വനിതാകമ്മീഷൻ കൌൺസിലിംഗ് നൽകുന്നുണ്ടോ?

 • വനിതാ‍കമ്മീഷന്റെ ഓഫീസിലും വിവിധ ജില്ലകളിൽ നടക്കുന്ന അദാ‍ലത്തുകളിലും കമ്മീഷൻ കൌൺസിലർമാരുടെ സേവനം നൽകാറുണ്ട്.

Q13. സ്വയംതൊഴിൽ സംരഭത്തിനായി സ്ത്രീകൾക്ക് വനിതാകമ്മീഷൻ സഹായം നൽകുന്നുണ്ടോ?

 • ഇല്ല.അത്തരം സഹായങ്ങളൊന്നും തന്നെ കമ്മീഷൻ നൽകുന്നില്ല.കേരള വനിതാ വികസന കോർപ്പറേഷനാണ് അത്തരം സഹായങ്ങൾ ആവശ്യക്കാരായ സ്ത്രീകൾക്ക് നൽകുന്നത്.

Q14. കമ്മീഷന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് ?

 • താഴെപ്പറയുന്നവയാണ് കമ്മീഷൻ പ്രവർത്തനങ്ങൾ

 

  • സ്ത്രീകൾക്ക് എതിരായി നടക്കുന്ന ഏതുതരം അതിക്രമൾക്കെതിരെ കമ്മീഷൻ അന്വേഷണം നടത്തുകയും തീരുമാനം കൈക്കൊള്ളുകയും വേണ്ട നടപടി സ്വീകരിക്കുവാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക.
  • സ്ത്രീകളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലും സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലും ഡയറക്ടർ അന്വേഷണം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.
  • താഴെപ്പറയുന്ന കാര്യങ്ങളിൽ വാർഷിക റിപ്പോർട്ട് ഗവണ്മെന്റിനു സമർപ്പിക്കുക
   • ഭരണഘടനയിൽ പ്രതിപാദിക്കുന്ന സമത്വത്തിനുള്ള അവകാശത്തെ ബാധിക്കുന്ന തരത്തിൽ നിലവിലുള്ള നിയമങ്ങളുടെ കുറവുകളുംപോരായ്മകളും പരിഹരിക്കുവാൻ വേണ്ട നിയമനടപടികൾ സ്വീകരിക്കുക.
   • സ്ത്രീകളെ സംബന്ധിക്കുന്ന നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തകളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് അത്തരം നിയമങ്ങളിൽ വേണ്ട ഭേദഗതികൾ വരുത്തുവാൻ സർക്കാരിനു ശുപാർശ ചെയ്യുക
   • സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനും പൊതുമേഖലാസ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും തുല്ല്യത ഉറപ്പുവരുത്തുന്നത്നുള്ള നിയമനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും ഭേദഗതികൾ ആവശ്യമുള്ളിടത്ത് വേണ്ടമാറ്റം വരുത്തുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.
  • (a) ജയിലുകൾ,പോലീസ് സ്റ്റേഷൻ,ലോക്കപ്പ്,റെസ്ക്യൂഹോംസ്,വനിതാതടവുകാരികളെ പാർപ്പിച്ചിരിക്കുന്ന മറ്റു സ്ഥലങ്ങൾ,സർക്കാർ അധീനതയിലുള്ള ഷെൽട്ടർ ഹോമുകൾ,എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരായി അതിക്രമം നടക്കുന്നതായി പരാതി ലഭിച്ചൂകഴിഞ്ഞാൽ അതിന്മേൽ കമ്മീഷൻ ഡയറക്ടറോ കമ്മീഷൻ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്വേഷണം നടത്തി കാരണം കണ്ടെത്തുകയും സ്ത്രീകെതിരെ അതിക്രമം നടന്ന സ്ഥലങ്ങളിൽ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി കൂടുതൽ അന്വേഷണം വേണ്ട നടപടികൾ സ്വീകരിക്കുവാൻ സർക്കാരിനോട് റിപ്പോർട്ട് നൽകുകയും ചെയ്യുക.
  • (b) സ്ത്രീകളുടെ അവകാശങ്ങളും താൽ‌പ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വീഴ്ച്ച വരുത്തുകയോ ഔദ്യോഗിക കൃത്യവിലോപമോ നടത്തിയതായി കമ്മീഷന് ബോദ്ധ്യപ്പെടുന്ന കേസ്സുകളിൽ ടിയാനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരികൾക്ക് വേണ്ട നിർദ്ദേശം നൽകുക.
  • വനിതകൾ നേരിടുന്ന വിവിധതരം പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസമേകുന്ന തരത്തിൽ വിവിധക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുക.
  • സ്ത്രീകളുടെ അവസരസമത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി സമഗ്രമായ പദ്ധതിക്കു രൂപം നൽകുകയും സർക്കാരിനു സമർപ്പിക്കുകയും സർക്കാരിന്റെ അംഗീകാരം ലഭിക്കുമ്പോൾ അത് നടപ്പിലാക്കുകയും ചെയ്യുക.
  • സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതിക്ക് നിയമാനുസൃതമായുള്ള ശ്ശിക്ഷ ലഭിക്കുവാൻ പ്രോസിക്ക്യൂഷൻ പോലുള്ള നടപടികൾക്ക് ബന്ധപ്പെട്ട അധികാരിക്ക് ശുപാർശ നൽകുവാൻ ഡയറക്ടർക്ക് അധികാരം നൽകുക.
  • വനിതകളുടെ സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം കാത്തുസൂക്ഷിക്കുകയും സ്ത്രീകളുടെ അവകാശങ്ങളുടെ സമർത്ഥനത്തിനു വേണ്ടി കാലിക പ്രസക്തിയോടുകൂടി അവ പുതുക്കി സൂക്ഷിക്കേണ്ടതുമാണ്.സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മാന്യത കാത്തുശൂക്ഷിക്കുന്നതിനുവേണ്ടി,പിൻതുടർച്ചാവകാശം,രക്ഷകർത്തൃത്വം,ദത്തെടുക്കൽ,വിവാഹമോചനം എന്നീ കാര്യങ്ങൾ സ്ത്രീവിവേചനം ഒഴിആക്കാൻ വേണ്ട രീതിയിൽ നിയമനിർമ്മാണം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുക.
  • സമൂഹത്തിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വേർതിരിവിനെക്കുറിച്ച് പഠനങ്ങളും അന്വേഷണങ്ങളും നടത്തി അവക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നടത്തി ശുപാർശ ചെയ്യുക.
  • സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണ പ്രക്രിയയിൽ പങ്കുചേരുക.
  • സ്ത്രീകൾ നേരിടുന്ന വിവിധതരം ബുദ്ധിമുട്ടുകളെക്കുറിച്ചും സ്ത്രീകളുമായി ബന്ധമുള്ള മറ്റു പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് സർക്കാരിലേക്ക് യഥാസമയം റിപ്പോർട്ട് സമർപ്പിക്കുക.

Q15. ദുരിതബാധിതരായ സ്ത്രീകൾക്ക് കമ്മീഷൻ സാമ്പത്തിക സഹായം നൽകുന്നുണ്ടോ ?

 • ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സ്ത്രീകൾക്ക് കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ട്.കമ്മീഷന്റെ ദുരിതാശ്വാസഫണ്ടിൽ നിന്നുമാണ് ധനസഹായം നൽകുന്നത്.സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകുന്നതിനു വേണ്ടി പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതാണ് ഈ ഫണ്ട്.ദരിദ്രരായ സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി സമാഹരിക്കുന്ന ഈ ഫണ്ടിലേക്ക് സംഭാവന നൽകുവാൻ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു.

Q16. കമ്മീഷൻ സ്ത്രീകൾക്ക് താമസ സൌകര്യം നൽകാറുണ്ടോ ?

 • ഗാർഹികപീഡനം കാരണം വീട്ടിലേക്ക്തിരികെ പോകുവാൻ സാധിക്കാത്ത സ്ത്രീകളുടെ താൽക്കാലിക താ‍മസത്തിനായി കമ്മീഷന്റെ ഒരു ഷോർട്ട് സ്റ്റേ ഹോം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്.അവരുടെ പരാതി കമ്മീഷന്റെ പരിഗണയിൽ ഇരിക്കുന്ന സമയത്താണ് താൽക്കാലിക സൌകര്യം കമ്മീഷൻ നൽകുന്നത്.

Protection From Domestic Violence (Copy of Domestic Violence Act)

ഗാര്‍ഹിക പീഡനത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസറെ കാണണം. അദ്ദേഹത്തിന്‍റെ ഓഫീസില്‍ D.I.R. തയ്യാറാക്കും.അത് സ്ഥലം ഒന്നാം ക്ലാസ്സ് മജിസ്ടേട്ട് കോടതിയില്‍ ഫയല്‍ ചെയ്യും. അവിടെ നിങ്ങള്‍ക്ക് വക്കീലിന്‍റെ സഹായം ആവശ്യമുണ്ട്.സൌജന്യനിയമസഹായത്തിന് നിങ്ങളുടെ സ്ഥലത്തെ ഏറ്റവും വലിയ നീതി ന്യായ ഉദ്യോഗസ്ഥനെ കാണണം. അവിടെ നിന്നും ഫീസു വാങ്ങാതെ കേസ് നടത്താന്‍ വക്കീലിനെ നിയമിച്ചു തരും. അദ്ദേഹത്തിന്‍റെ സഹാ‍യത്തോടെ സംരക്ഷണ ഉത്തരവ് വാങ്ങാം. ഈ ഉത്തരവ് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവും, 20000 രൂപ പിഴയുമാണ് ശിക്ഷ. കൂടുതല്‍ വിവരം ആവശ്യമെങ്കില്‍ കമ്മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

ഓഫീസ് നമ്പര്‍ : 0471 2300509