നിയമങ്ങളും ചട്ടങ്ങളും

ഫോട്ടോകള്‍ /വീഡിയോകള്‍


കേരളവനിതാകമ്മീഷന്റെ ഘടനയും പ്രവർത്തനങ്ങളും


തിരുവനന്തപുരം പട്ടം ലൂർദ്ദ് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന വനിതാകമ്മീഷന് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്.

വിവിധ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ പ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള 51 ഉദ്യോഗസ്ഥർ ഇപ്പോൾ കമ്മീഷനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.പരാതികളിന്മേൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുന്നതിനും പരിഹരിക്കുന്നതിനുമായി എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ കമ്മീഷനിൽ ഡയറക്ടർ ആയി നിയമിച്ചിട്ടുണ്ട്.അദ്ദേഹത്തെ സഹായിക്കുന്നതിനായി ഒരു സർക്കിൾ ഇൻസ്പെക്ടെറേയും ഒരു വനിതാ സബ് ഇൻപെക്ടറേയും നിയമിച്ചിട്ടുണ്ട്. കൂടാതെ 2 സിവിൽ പോലീസ് ഓഫീസേഴ്സും 2 വനിതാ സിവിൽ പോലീസ് ഓഫീസേഴ്സും കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മെമ്പർ സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.കമ്മീഷന്റെ അഡ്മിനിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മേൽനോട്ടത്തിലും സാമ്പത്തികകാര്യങ്ങൾ ഫിനാൻസ് ഓഫീസറുടേ മേൽനോട്ടത്തിലും നിയമപരമായ കാര്യങ്ങൾ ലാ-ഓഫീസറുടെ നിയന്ത്രണത്തിലുമാണ് നടക്കുന്നത്.


Organisation