നിയമങ്ങളും ചട്ടങ്ങളും

ഫോട്ടോകള്‍ /വീഡിയോകള്‍

ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും

1. മെമ്പർ സെക്രട്ടറി : കമ്മീഷന്റെ ഭരണകാര്യങ്ങളുടെ ചുമതലയും വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ചുമതലയും വഹിക്കുന്ന എക്സ്-ഒഫിഷ്യോ അംഗമാണ് മെമ്പർ സെക്രട്ടറി.

2. ഡയറക്ടർ: അന്വേഷണവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഡയറക്ടർ.

3. ലാ ഓഫീസർ: കമ്മീഷന്റെ നിയമസംബന്ധിയായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ലാ ഓഫീസർ.കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിയമോപദേശം നൽകുന്നതും നിയമതർക്കങ്ങൾ പരിഹരിക്കുന്നതും ലാ-ഓഫീസറുടെ ചുമതലയാണ്.

4. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: കമ്മീഷന്റെ ഭരണപരവും ദൈനംദിന പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. വിവരാവകാശനിയമം-2005 പ്രകാരം  അപ്പലേറ്റ് അതോറിറ്റിയുടെ ചുമതലയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ്.

5. ഫിനാൻസ് ഓഫീസർ: കമ്മീഷന്റെ സാമ്പത്തികകാര്യങ്ങളിൽ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ഫിനാൻസ് ഓഫീസർ.

6. പബ്ലിക്ക് റിലേഷൻ ഓഫീസർ: കമ്മീഷന്റെ പൊതുജനസമ്പർക്കവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ.കമ്മീഷനെ സംബന്ധിക്കുന്ന വാർത്തകൾ,പത്രക്കുറിപ്പുകൾ എന്നിവ നൽകേണ്ടത് പി.ആർ.ഒ യുടെ ചുമതലയാണ്.വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വനിതാ സംബന്ധിയായ വാർത്തകൾ കമ്മീഷന്റെ ശ്രദ്ധയിൽ‌പ്പെടുത്തുക എന്നുള്ളതും കമ്മീഷന്റെ ചുമതലയാണ്.

7. പ്രോജക്ട് ഓഫീസർ: വനിതകൾ നേരിടുന്ന വിവിധ സാമൂഹ്യവും സാമ്പത്തികവുമായ വിഷയങ്ങളിൽ ശില്പശാലകൾ,സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക,വനിതകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരസമാഹരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ഓഫീസറൂടെ ചുമതല.കൂടാതെ മേത്സൂചിപ്പിച്ച വിഷയങ്ങളിൽ ഗവേഷണം നടത്തുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി സമർപ്പിക്കുകയും ചെയ്യുക എന്നുള്ളതും പ്രോജക്ട് ഓഫീസറൂടെ ചുമതലയാണ്.

8. റിസർച്ച് ഓഫീസർ: സെമിനാറുകൾ,വർക്ക്ഷോപ്പുകൾ,ബോധവൽക്കരണക്ലാസുകൾ,ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രോജക്ട് ഓഫീസറെ സഹായിക്കുക എന്നുള്ളതാണ് റിസർച്ച് ഓഫീസറുടെ ചുമതല.

9. സർക്കിൾ ഇൻസ്പെക്ടർ: കമ്മീഷനു ലഭിക്കുന്ന പരാതികളിൽമേൽ അന്വേഷണം പൂർത്തിയാക്കുന്നതിന് ഡയറക്ടറെ സഹായിക്കുക എന്നുള്ളതാണ് സർക്കിൾ ഇൻസ്പെക്ടറുടെ ഉത്തരവാദിത്വം.അദ്ദേഹത്തെ സഹായിക്കുന്നതിന് 1 വനിതാ സബ് ഇൻസ്പെക്ടറും 2 സിവിൽ പോലീസ് ഓഫീസേഴ്സും 2 വനിതാ പോലീസ് ഓഫീസേഴ്സും കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.